ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി20: കാലിസും ബെയ്ലിയും ഐ.പി.എല്‍ ടീമുകള്‍ക്കായി കളിക്കും

single-img
23 August 2014

George-Baileyന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി20ക്കായി ഒന്നിലധികം ടീമുകളില്‍ സാനിധ്യമുള്ള ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസും ആസ്ട്രേലിയയുടെ ജോർജ് ബെയ്ലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ തങ്ങളുടെ ഐ.പി.എല്‍ ടീമുകള്‍ക്കായി കളിക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ട്വന്‍റി20 ടീമുകള്‍ ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടിയതിനെ തുടര്‍ന്ന് എട്ടു താരങ്ങളാണ് ഒന്നിലധികം ടീമില്‍ ഉള്‍പ്പെട്ടതെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.  ഇത്തരം സാഹചര്യത്തില്‍ മുന്‍ സീസണുകളിലേതുപോലെ, താരങ്ങളാണ് ഏതു ടീമില്‍ കളിക്കണമെന്നതില്‍ തീരുമാനമെടുക്കേണ്ടത്. തുടര്‍ന്ന് താരത്തെ നഷ്ടപ്പെട്ട ടീമിന് ഏതു കളിക്കാരനെയും പകരക്കാരനായി തെരഞ്ഞെടുക്കാനുള്ള അധികാരമുണ്ട്.

കൂടാതെ, കളിക്കാരന്‍ കളിക്കാന്‍ താല്‍പര്യപ്പെട്ട ടീം കളിക്കാരനെ നഷ്ടപ്പെട്ട ടീമിന് നഷ്ടപരിഹാരം നല്‍കുകയും വേണം.  ഇതനുസരിച്ച് വിവിധ ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ ഒരു കളിക്കാരന് 1,50,000 ഡോളര്‍ എന്ന നിരക്കില്‍ അവര്‍ ഉപേക്ഷിച്ചുവന്ന ആഭ്യന്തര ടീമിന് പണം നല്‍കണം.  സെപ്റ്റംബര്‍ 13 മുതല്‍ ഒക്ടോബര്‍ നാലു വരെ ഇന്ത്യയിലാണ് ടൂര്‍ണമെന്‍റ്. ആകെ 29 മത്സരങ്ങളാണ് ടൂര്‍ണമെന്‍റിലുള്ളത്.