അനന്തമൂര്‍ത്തിയുടെ മരണത്തില്‍ ചിക്മഗളൂരില്‍ സംഘപരിവാറിന്റെ ആഹ്ലാദപ്രകടനം

single-img
23 August 2014

ananthamurthy-630ജ്ഞാനപീഠം ജേതാവ് യു.ആര്‍.അനന്തമൂര്‍ത്തിയുടെ ദേഹവിയോഗത്തില്‍ ദുഃഖത്തിലാഴ്ന്നു നിന്ന ചിക്മഗളൂരില്‍ ഹൈന്ദവ തീവ്രാനുയായികള്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. സംഘപരിവാറിനെ എക്കാലത്തും വിമര്‍ശിച്ച അനന്തമൂര്‍ത്തിയുടെ നിര്യാണവാര്‍ത്ത വെള്ളിയാഴ്ച വൈകിട്ട് പുറത്തുവന്ന് അധികം കഴിയുംമുമ്പാണ് ഇരുപതോളം പേര്‍ ആഘോഷിച്ചത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച സാഹിത്യനായകനാണ് അനന്തമൂര്‍ത്തി. എന്നാല്‍ അനന്തമൂര്‍ത്തിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ദുഃഖം പ്രകടിപ്പിച്ചപ്പോഴാണ് ചിക്മഗളൂരില്‍ ഹൈന്ദവാനുയായികുടെ ആഹ്ലാദപ്രകടനം നടന്നത്.