ടോയ്‌ലറ്റുകള്‍ ഇല്ലാത്ത സ്‌കൂളുകള്‍ക്കു ഫിറ്റ്‌നസ് നല്കില്ലെന്ന് മന്ത്രി

single-img
23 August 2014

abdurabbഅടുത്ത അധ്യയന വര്‍ഷം മുതല്‍ ടോയ്‌ലറ്റ്, മുത്രപ്പുരകള്‍ ഇല്ലാത്ത സ്‌കൂളുകള്‍ക്കു ഫിറ്റ്‌നസ് അനുവദിക്കില്ലെന്നും ഇതു എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ബാധകമാണെന്നും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്. കുട്ടികള്‍ കുറഞ്ഞുവരുന്ന വിദ്യാലയങ്ങളെ ശാക്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഫോക്കസ് 2015 എന്ന പേരില്‍ ആരംഭിച്ചിട്ടുണ്ട്. ആകെയുള്ള 3,523 സ്‌കൂളുകളില്‍ ആയിരം സ്‌കൂളെങ്കിലും ശാക്തീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.