യു.ആര്‍. അനന്തമൂര്‍ത്തിയുടെ മരണം ആഘോഷിച്ച ബിജെപിക്കാര്‍ക്കെതിരെ കർണ്ണാടക പോലീസ് കേസെടുത്തു

single-img
23 August 2014

ananthamurthy-630പ്രമുഖ സാഹിത്യകാരന്‍ യു.ആര്‍. അനന്തമൂര്‍ത്തിയുടെ മരണം പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കർണ്ണാടക പോലീസ് കേസെടുത്തു. ചിക്മഗ്ലൂര്‍ മുദിഗറെ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രകടനത്തിന്റെ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും പരിശോധിച്ച ശേഷം ആളുകളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

പൊതുജന ശല്യം, വര്‍ഗ്ഗീയ സംഘര്‍ഷത്തിനുള്ള ശ്രമം, അനുവദമില്ലാതെ സംഘടിക്കല്‍ തുടങ്ങിയ ഐപിസി ചാര്‍ജുകളിലാണ് കേസ് കര്‍ണ്ണാടക പോലീസ് കേസ് എടുത്തിരിക്കുന്നത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് യു.ആര്‍. അനന്തമൂര്‍ത്തി മരിച്ചത്. തുടര്‍ന്ന് കര്‍ണാടകയിലെ ചിക്മഗളൂരിലെയും മംഗലാപുരത്തെയും ബിജെപി പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനം നടത്തുകയായിരുന്നു.മോദി ഇന്ത്യന്‍ ഭരണത്തില്‍ എത്തിയാല്‍ രാജ്യം വിടും എന്ന അനന്തമൂര്‍ത്തിയുടെ പ്രസ്താവയില്‍ ചില ഹിന്ദു സംഘടനകള്‍ നേരത്തെ മൂര്‍ത്തിക്കെതിരെ ഭീഷണികള്‍ നടത്തിയിരുന്നു.