മദ്യനയത്തിൽ കേരള മോഡൽ ഗോവയിൽ പറ്റില്ല

single-img
23 August 2014

big_7532_grilllകേരളത്തിന്റെ പുതിയ മദ്യനയം ദേശീയ തലത്തിൽ വലിയ ചർച്ചയാകുന്നു.കേരളത്തിലെ മദ്യനയം ഗോവയിലും നടപ്പിലാക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച ബിജെപി വക്താവ് വില്‍ഫ്രഡ് മെസ്‌ക്കൂത്ത കേരളത്തെ പോലെ ഗോവയില്‍ മദ്യം നിരോധിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. മദ്യം ഗോവയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഗോവയില്‍ കേരളത്തിന്റെ മദ്യനയം പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്നും മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ വിനയ് ടെണ്ടുല്‍ക്കര്‍ ആണ് പബ്ബുകള്‍ ഗോവയുടെ തനത് സംസ്‌കാരത്തിന് എതിരാണെന്ന് പറഞ്ഞത്. അതിനുള്ള മറുപടി ആയാണു വക്താവിന്റെ പ്രതികരണം.
ഗോവ ടൂറിസം മന്ത്രി ദിവാലികരും പബുകൾ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു