ദൃശ്യത്തിന്റെ തമിഴ് പതിപ്പിനു വിലക്ക്
23 August 2014
മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്റെ തമിഴ് പതിപ്പിന് പകര്‍പ്പവകാശ നിയമ ലംഘനമുണ്ടെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് താൽക്കാലിക വിലക്ക്.കമലാഹാസനാണു ചിത്രത്തിലെ നായകൻ.10 ലക്ഷം രൂപയോ അതിന് സമാനമായ ബാങ്ക് ഗാരന്റിയോ ഹാജരാക്കിയാല്‍ സിനിമ തമിഴില്‍ ഇറക്കാന്‍ തടസ്സമില്ലെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു
ദൃശ്യം സിനിമ കോപ്പിയടിയാണെന്നാരോപിച്ച് ഡോ. സതീഷ് പോള്‍ കോപ്പിറൈറ്റ് നിയമപ്രകാരം നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ഡോ:സതീഷ് പോളിന്റെ ‘ഒരു മഴക്കാലത്ത് എന്ന നോവലാണ് സിനിമയ്ക്ക് ആധാരമെന്നു ആരോപണങ്ങള്‍ സഹിതം ഹര്ജിക്കാരന് വാദിച്ചു. ദൃശ്യം സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് ഒരു മഴക്കാലത്തിന്റെ കഥ ചര്‍ച്ച ചെയ്തിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാരന്റെ കഥയുമായി നേരിയ വ്യത്യാസം മാത്രമെ ‘ദൃശ്യം സിനിമയ്ക്കുള്ളൂവെന്ന് കോടതി വിലയിരുത്തി.