ബീഹാർ മന്ത്രിയുടെ മകനെ ഗുരുതരാവസ്ഥയിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു

single-img
23 August 2014

ragging-story_ബീഹാർ സഹകരണ വകുപ്പ് മന്ത്രി ജയ്കുമാർ സിങ്ങിന്റെ മകനെ ഗുരുതരാവസ്ഥയിൽ ഡെൽഹി അപ്പോളോ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴിച്ച രാത്രി ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ആദർശ് കുമാറിനെ സ്കൂൾ അധികൃതർ അശുപത്രിയിൽ പ്രവേശിപ്പിക്കുകയയിരുന്നു. 14 കാരനായ മന്ത്രിപുത്രൻ ഗ്വോളിയാറിലുള്ള സിന്ധ്യാ സ്കൂളിലാണ് പഠിക്കുന്നത്.

കുട്ടിയുടെ ബന്ധുവിന്റെ അഭിപ്രായത്തിൽ സിനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തെ തുടർന്നാണ് ബാലന് ഗുരുതരമായ പരിക്കേറ്റത്. എന്നാൽ പോലീസ് ആത്മഹത്യശ്രമത്തെ തള്ളി കളഞ്ഞിട്ടില്ല.

ബുധനാഴിച്ച രാത്രി 8 മണിയായിട്ടും കുട്ടി ഹാജർ രേഖപ്പെടുത്തിയില്ല. ഇതിനെ തുടർന്ന് സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിൽ ബോധരഹിതനായി കണ്ടെത്തിയ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല.

ആദർശിന്റെ കഴുത്തിലെ മുറിവുകളൊഴിച്ച് ശരീരത്തിന് മറ്റ് ക്ഷതങ്ങൾ ഏറ്റിട്ടില്ലെന്ന് ഡോക്റ്റർ അഭിപ്രായപ്പെട്ടു.
ദിവസങ്ങൾക്ക് മുൻപ് ആദർശ് തന്റെ മാതവിനോട് മുതിർന്ന വിദ്യാർഥികളുടെ ഉപദ്രവത്തെ കുറിച്ച് പരാതി പറഞ്ഞിരുന്നതായി പറയപ്പെടുന്നു. തന്റെ മകൻ ഒരിക്കലും ആത്മഹത്യക്ക് ശ്രമിക്കില്ലെന്ന് മന്ത്രി ജയ്കുമാർ സിങ്ങ് പറഞ്ഞു.