12,000 സെൽഫിയുമായി തായ് വനിത ലോകത്തിലെ സെൽഫി രാജ്ഞി

single-img
22 August 2014

moartസെൽഫി എടുക്കുന്നത് ഇന്ന് സർവ്വസാധാരണമാണു. ലോകത്തിലെ സെൽഫി രാജ്ഞിയാരെന്ന ചോദ്യത്തിന് ചിലപ്പോൾ നിങ്ങളുടെ ഉത്തരം ഹോളീവുഡിലെ ഏതെങ്കിലും അഭിനേത്രി ആയിരിക്കും. എങ്കിൽ തെറ്റി, ഹോളീവുഡിലെ നായികമാരെ കടത്തിവെട്ടി 12,000ത്തോളം സെൽഫി വിവിധ സോഷ്യൽ മീഡിയകൾ വഴി പോസ്റ്റ് ചെയ്ത അജ്ഞാതയായ തായ് ലണ്ട് വനിതയാണ് മുന്നിൽ.

‘മോർടൗ മൗടൊർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന തായ് വനിത ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ ഇരുന്നൂറോളം സെൽഫികൾ ഒരാഴ്ച്ചകൊണ്ട് പോസ്റ്റ് ചെയ്യാറുണ്ട്. മോർടൗ മൗടൊർ 40 വയസ്സുള്ള വിവാഹിതയാണെന്നാണ് തന്റെ പ്രൊഫൈലിലൂടെ പറയുന്നത്. ഇവരെ 20,000ത്തോളം പേർ പിന്തുടരുന്നുണ്ട്.

മോർടൗ മൗടൊർ തന്റെ മുഖം മാത്രമല്ല സ്വന്തം കാലുകളുടേയും ഭക്ഷണപാനീയങ്ങളുടേയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. മോർടൗ മൗടൊർയുടെ ഒരൊറ്റ നഗ്നചിത്രം പോലും പോസ്റ്റ് ചെയ്തിട്ടില്ല. കൂടാതെ ഇവർക്ക് ലഭിക്കുന്നത് സഭ്യമായ കമന്റുകളാണ്.