മുഖ്യമന്ത്രിയെ മദ്യലോബിയുടെ ആളായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് ഹസന്‍

single-img
22 August 2014

Oommen chandy-9മുഖ്യമന്ത്രിയെയും തന്നെയും മദ്യലോബിയുടെ ആളായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം.ഹസന്‍. ബാറുകള്‍ പൂട്ടാനും ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കാനും തീരുമാനിച്ച സര്‍ക്കാര്‍ നടപടിയെ കെപിസിസി അഭിനന്ദിക്കുകയാണ്. യുഡിഎഫിന്റെ പ്രഖ്യാപിത നയമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. വിഷയത്തില്‍ അഭിപ്രായം പറഞ്ഞ വെള്ളാപ്പള്ളി നടേശന് താന്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല സര്‍ക്കാര്‍ മദ്യനയം തീരുമാനിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.