ആസൂത്രണ കമ്മീഷന്‍ ഉടച്ചു വാര്‍ക്കുന്ന നടപടിയില്‍ ആശങ്ക; മോദിക്ക് ഉമ്മന്‍ചാണ്ടി കത്തയച്ചു

single-img
22 August 2014

oommen chandyകേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണ കമ്മീഷന്‍ ഉടച്ചുവാര്‍ക്കുമെന്ന പ്രഖ്യാപനത്തില്‍ കേരളം ആശങ്ക അറിയിച്ചു. ഇക്കാര്യം വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചുവെന്ന് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തുന്ന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.