പ്ലസ് ടു കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി പരിഗണിച്ചില്ല

single-img
22 August 2014

Kerala High Courtവിവാദമായ പ്ലസ് ടു കേസില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സിംഗിള്‍ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് സര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചില്ല. സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച നൂറിലേറെ കേസുകളിലെ വിധിക്കെതിരെ സര്‍ക്കാര്‍ രണെ്ടണ്ണത്തില്‍ മാത്രമാണ് അപ്പീല്‍ സമര്‍പ്പിച്ചത്. ഇത് ശരിയല്ലെന്നും മുഴുവന്‍ കേസുകളിലും അപ്പീല്‍ സമര്‍പ്പിക്കുകയോ അല്ലെങ്കില്‍ സമര്‍പ്പിച്ച അപ്പീലിന്റെ പകര്‍പ്പ് എല്ലാ ഹര്‍ജിക്കാര്‍ക്കും നല്‍കണമെന്നും അഡ്വക്കറ്റ് ജനറലിനോട് ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.