മദ്യനിരോധനം സംസ്ഥാനത്ത് മണിച്ചന്‍മാരെ സൃഷ്ടിക്കുമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

single-img
22 August 2014

Adoor Gസംസ്ഥാനത്തെ മദ്യനിരോധനം വലിയ മണിച്ചന്‍മാരെ സൃഷ്ടിക്കുകയായിരിക്കും ചെയ്ുകയെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. 1996 ലെ ചാരായ നിരോധനം ഒരു മണിച്ചനെ സൃഷ്ടിച്ചുവെങ്കില്‍ വരുന്ന സമ്പൂര്‍ണ മദ്യനിരോധനം വലിയ മണിച്ചന്‍മാരെയാകും സൃഷ്ടിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നടപ്പാക്കിയിടത്തൊക്കെ മദ്യനിരോധനം പരാജയണെന്നും അതിനാല്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയന്‍ ആദര്‍ശത്തില്‍ അടിയുറച്ച ആളാണെങ്കിലും മദ്യ നിരോധനത്തെ അനുകൂലിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.