കേരളത്തിന്റെ പുതിയ മദ്യനയം;മദ്യ കമ്പനികളുടെ ഷെയറിൽ ഇടിവ്

single-img
22 August 2014

Screenshot_220കേരളത്തിന്റെ മദ്യനയം സ്റ്റോക്ക് മാർക്കറ്റിനെയും പിടിച്ചുലച്ചു.വിജയ് മല്ല്യ ചെയർമാനായ ലോകത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ മദ്യ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന്റെ ഷെയർ രണ്ട് ദിവസങ്ങളിലായി ആറു ശതമാനത്തോളം ഇടിഞ്ഞു.

അടുത്ത പത്ത് വർഷത്തിനുള്ളിൽ സമ്പൂർണ്ണ മദ്യ നിരോധനം കേരളത്തിൽ നടപ്പിൽ വരുമെന്ന യു.ഡി.എഫ് തീരുമാനമാണു യുണൈറ്റഡ് സ്പിരിറ്റിനു തിരിച്ചടിയായത്.കമ്പനിയുടെ വരുമാനത്തിന്റെ 8 ശതമാനത്തോളം ലഭിക്കുന്നത് കേരളത്തിൽ നിന്നാണു.സെലിബ്രേഷൻ റം തുടങ്ങി ബ്ലാക്ക് ഡോഗ് വരയുള്ള കേരളത്തിനു സുപരിചിതമായ വിദേശ മദ്യങ്ങളുടെ നിർമ്മാതാക്കളാണു യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡ്

സംസ്ഥാനത്ത് ഇനിമുതല്‍ ഫൈവ് സ്റ്റാര്‍ നിലവാരമുള്ള ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ലൈസന്‍സ്. പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ക്ക് പുറമെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ കൂടി അടച്ച് പൂട്ടാനാണു യു.ഡി.എഫ് തീരുമാനം.ഇനി മുതല്‍ ഞായറാഴ്ചകളിലും മദ്യവിതരണമുണ്ടാകില്ല.

ഇനി ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങില്ല. ഓരോ വര്‍ഷവും 10 ശതമാനം വീതം ബിവറേജസ് ഔട്‌ലെറ്റുകള്‍ അടച്ചുപൂട്ടും.