ഷൂട്ടിങ്ങിനിടെ ദിലീപിനു പരുക്ക്

single-img
22 August 2014

Dileep_2008വില്ലാളിവീരന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ദിലീപിന് പരിക്കേറ്റു.ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം.വിമാനത്തില്‍ നിന്നും ഇറങ്ങുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ മൂക്കിനാണ് പരിക്കേറ്റത്.വിമാനത്തിന്റെ വാതില്‍ മൂക്കിലിടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമല്ലെങ്കിലും നാലുദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിർദ്ദേശിച്ചിട്ടുണ്ട്.എന്നാല്‍ ചിത്രീകരണം മുടങ്ങാതിരിക്കാന്‍ പരുക്ക് വകവെക്കാതെ ദിലീപ് വീണ്ടും അഭിനയം തുടര്‍ന്നു.