മദ്യനിരോധനവും ബാറ് അടക്കലുമൊക്കെ അവിടെ നില്‍ക്കട്ടെ; കള്ളുഷാപ്പില്‍ കുടുംബത്തോടൊപ്പം എത്തണമെന്ന് എക്‌സൈസ് വകുപ്പ്

single-img
21 August 2014

toddy-shop-keralaകള്ളുഷാപ്പില്‍ കുടുംബസമേതം ആളുകളെയെത്തെിച്ച് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ടാക്കണമെന്ന് കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍. കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുത്ത 12 ഷാപ്പു നടത്തിപ്പുകാര്‍ക്കാണ് എക്‌സൈസ് ക്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കള്ള് വാങ്ങാനും വില്‍ക്കാനും കുടിക്കാനുമെല്ലാം അബ്കാരി നിയമം ബാധകമായിരിക്കെയാണ് എക്‌സൈസിന്റെ വിചിത്ര നടപടി.

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കള്ളുഷാപ്പിലെത്തി ആഹാരം കഴിക്കാനുള്ള സൗകര്യം ചെയ്യണമെന്നാണ് ക്മീഷണര്‍ പറഞ്ഞിരിക്കുന്നത്. ഷാപ്പുകളില്‍ വൃത്തിയുള്ള അന്തരീക്ഷവും കസേരയും ഫാനും മറ്റു സൗകര്യങ്ങളും ഒരുക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ ഓരോ റേഞ്ചിലും 12 മാതൃകാ ഷാപ്പ് തുറന്നിട്ടുണ്ട്. ഈ ഷാപ്പുകളില്‍ സൗകര്യം വര്‍ധിപ്പിച്ചാല്‍ കുടുംബസമേതം ഭക്ഷണം കഴിക്കാന്‍ ആളെത്തുമെന്നും കമ്മീഷണര്‍ ത്തരവില്‍ പറയുന്നു.