വി.എം. സുധീരന്റെ ഉറപ്പ്; കേരളം സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക്

single-img
21 August 2014

sudheeran-president-new-1__smallസര്‍ക്കാരും കെ.പി.സി.സിയും തമ്മിലുള്ള മദ്യവിവാദം തലയുയര്‍ത്തി നില്‍ക്കുന്ന ഈ സമയത്ത് കേരളീയജനതയ്ക്ക് വി.എം. സുധീരന്റെ ഉറപ്പ്. സമ്പൂര്‍ണ മദ്യനിരോധനത്തിലേക്കാണു കേരളം നീങ്ങുന്നതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. എറണാകുളം ഡിസിസിയുടെ ആഭിമുഖ്യത്തില്‍ രാജീവ്ഗാന്ധി സദ്ഭാവനാദിനാചരണവും എന്‍എസ്‌യു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റോജി എം. ജോണിനു നല്കിയ സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമ്പൂര്‍ണ മദ്യനിരോധനത്തിലേക്കു എത്രയും വേഗം കേരളം നീങ്ങണമെന്നും കേരളത്തില്‍ ലഹരിവിരുദ്ധ അന്തരീക്ഷം ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ അനുകൂല സാഹചര്യം സര്‍ക്കാര്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ ഉണ്ടെങ്കിലും സ്വാതന്ത്ര്യത്തിനുശേഷം ലഹരിക്കെതിരേ ഇത്രയേറെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുവന്നത് ഈ കാലഘട്ടത്തിലാണെന്നും അദ്ദേഹം അനുസ്മരിച്ചു.

ഇപ്പോള്‍ കേരളത്തില്‍ കുറ്റകൃത്യങ്ങളും അപകടങ്ങളുമൊക്കെ കുറയുകയും. കുടുംബങ്ങളില്‍ സമാധാന അന്തരീക്ഷമുണ്ടാകുകയും ചെയ്തു. ജനങ്ങളുടെ പങ്കാളിത്തത്തോടെ മദ്യവര്‍ജനം ഒരു മഹാപ്രസ്ഥാന മായി മുന്നോട്ടു കൊണ്ടുപോകണം. മദ്യത്തിനെതിരേ ശക്തമായി അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.