സര്‍ക്കാരിനെതിരെ ടി.എന്‍ പ്രതാപന്‍ ഹൈക്കോടതിയില്‍

single-img
21 August 2014

prathapan1ബാറുകളുടെ നിലവാരം പരിശോധിക്കുന്ന നടപടിക്കെതിരേ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനെ വെട്ടിലാക്കി ഭരണപക്ഷ എംഎല്‍എ ടി.എന്‍.പ്രതാപന്‍ കക്ഷി ചേര്‍ന്നു.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ നിലപാടെന്നും മദ്യനിരോധന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടുവാങ്ങി ജയിച്ചയാളായ താന്‍ അതിന് കൂട്ടു നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിഎജി റിപ്പോര്‍ട്ട് ഉള്‍പ്പടെ സുപ്രധാന വിവരങ്ങള്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയില്ലെന്നും പ്രതാപന്‍ ഹര്‍ജിയില്‍ സൂചിപ്പിക്കുന്നുണ്ട്.