45000 രൂപയുടെ ഗൂഗിൾ ഗ്ലാസിന്റെ ഇന്ത്യൻ പതിപ്പ് 4500 രൂപയ്ക്ക് നിർമ്മിച്ച് കൊച്ചിക്കാരൻ

single-img
21 August 2014

mesnഗൂഗിളിന്റെ സ്വപ്‌ന പദ്ധതിയായ ഗൂഗിള്‍ ഗ്ലാസിനു ഇന്ത്യൻ പതിപ്പ്.ഇന്ത്യൻ പതിപ്പായ സ്മാർട്ട് ക്യാപ്പുമായി എത്തിയിരിക്കുന്നത് കൊച്ചിക്കാരൻ അരവിന്ദ് സഞ്ജീവാണു.ഗൂഗിൾ ഗ്ലാസിനു ഏകദേശം 45000 രൂപ വരുമെങ്കിൽ അരവിന്ദിന്റെ സ്മാർട്ട് ക്യാപ്പ് 4500 രൂപ ചിലവിൽ നിർമ്മിക്കാം

വെബ് കാം, റാസ്‌ബെറി, പൈ ബോര്‍ഡ്, എല്‍.സി.ഡി പാനല്‍, അസ്‌പെറിക്ക് ലെന്‍സ്, ഹെഡ്‌ഫോണ്‍, സണ്‍ ബോര്‍ഡ് ഷീറ്റ്, പശ എന്നിവ ഒരു തൊപ്പിയില്‍ ഘടിപ്പിച്ചാണ് അരവിന്ദ് സ്മാർട്ട് ക്യാപ്പ് നിർമ്മിച്ചിരിക്കുന്നത്

ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് സഞ്ജീവ് ‘ഇന്ത്യന്‍’  സ്മാർട്ട് ക്യാപ്പ് ഉണ്ടാക്കിയിരിക്കുന്നത്.സ്മാർട്ട് ക്യാപ്പിന്റെ നിർമ്മാണ രീതി അരവിന്ദ് സ്വന്തം ബ്ലോഗിലൂടെ വിശദീകരിച്ചിട്ടുണ്ട്

 

httpv://www.youtube.com/watch?v=-sqBGGc_kWw