ഇനി ആരെയും കടിക്കില്ലെന്ന് സുവാരസ്

single-img
20 August 2014

783466048_suvaras_round1_sliderഇനി ഒരിക്കലും താന്‍ ആരെയും കടിക്കില്ലെന്ന് ലൂയിസ് സുവാരസ്. ബാഴ്‌സലോണക്കു വേണ്ടി അനൗദ്യോഗികമായി അരങ്ങേറ്റം കുറിച്ചതിനു ശേഷമാണ് സുവാരസിന്റെ പ്രതികരണം. മെക്‌സിക്കന്‍ ക്ലബായ ലിയോണിനെതിരെയായിരുന്നു ബാഴ്‌സയുടെ മത്സരം.

ലോകകപ്പിനിടെ ഇറ്റാലിയന്‍ താരം ജോര്‍ജിയോ ചില്ലീനിയെ കടിച്ച സുവാരസിന്റെ വിലക്ക് നീങ്ങാന്‍ ഇനിയും മൂന്ന് മാസം കൂടിയുണ്‌ടെങ്കിലും സൗഹൃദമത്സരങ്ങളില്‍ കളിക്കുന്നതിന് വിലക്കില്ല. മത്സരത്തില്‍ ബാഴ്‌സ 6- 0 ത്തിന് വിജയിച്ചു.