ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏഴ് മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കും

single-img
20 August 2014

kochiകൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏഴ് മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കും. ഒക്‌ടോബര്‍ 15 മുതല്‍ നവംബര്‍ 30 വരെയുള്ള മത്സരങ്ങളാണ് നടക്കുകയെന്ന് കെഎഫ്എ അറിയിച്ചു.  കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചുകളാണ് കൊച്ചിയില്‍ അരങ്ങേറുന്നത്. ഇതോടെ ഒക്‌ടോബര്‍ എട്ടിന് കൊച്ചിയില്‍ പ്രഖ്യാപിച്ച ഇന്ത്യവെസ്റ്റിന്‍ഡീസ് ഏകദിനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഏകദിനത്തെക്കുറിച്ച് ബിസിസിഐ അറിയിപ്പൊന്നും നല്കിയിട്ടില്ലെന്നാണ് കെഎഫ്എയുടെ വിശദീകരണം.