സ്വന്തം പ്രവര്‍ത്തകരെ നിലയ്ക്കു നിര്‍ത്താന്‍ കഴിവില്ലാത്ത മോദിയുമായി ഇനി വേദിപങ്കിടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

single-img
20 August 2014

Hoodaസ്വന്തം പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ കഴിവില്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇനി വേദി പങ്കിടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി ബുപീന്ദര്‍ സിംഗ് ഹൂഡ. മോദി പങ്കെടുത്ത ഒരു പരിപാടിയില്‍ ഹൂഡ പങ്കെടുത്തിരുന്നു. ചടങ്ങില്‍ ഹൂഡയുടെ പ്രസംഗം കൂകി വിളികളും മുദ്രാവാക്യങ്ങളും മൂലം തടസപ്പെട്ടിരിന്നു. എഴുതി തയാറാക്കിയ പ്രസംഗം ഹൂഡ പെട്ടന്ന് വായിച്ച് തീര്‍ത്ത് നിര്‍ത്തുകയായിരുന്നു. ചടങ്ങിനെത്തിയ ആളുകളെ ബിജെപി എത്തിച്ചവരാണന്നും ഒരു ഔദ്യോഗിക ചടങ്ങിന് ബിജെപി രാഷ്ട്രീയ നിറം നല്‍കുകയായിരുന്നെന്നും ഹൂഡ സംഭവത്തെപ്പറ്റി പ്രതികരിച്ചു.