കഷണ്ടിക്കാർക്ക് ആശ്വസിക്കാം;അഞ്ച് മാസം കൊണ്ട് കഷണ്ടി പൂർണ്ണമായും ചികിൽസിക്കാൻ കഴിയുന്ന മരുന്ന് കണ്ടെത്തി;മൂന്ന് പേരിൽ നടത്തിയ പരീക്ഷണം വിജയം

single-img
20 August 2014

la-sci-sn-alopecia-bone-marrow-cure-20140818-001മുടികൊഴിച്ചിലും അതുമൂലം സംഭവിക്കുന്ന കഷണ്ടിയും പൂർണ്ണമായും ഭേദമാക്കാൻ കഴിയുന്ന മരുന്ന് കണ്ടെത്തി.കഷണ്ടിക്ക് കാരണമായ സെല്ലുകൾ കണ്ടെത്തിയ ശേഷം ഡോക്ടറന്മാർ നടത്തിയ പരീക്ഷണമാണു വിജയിച്ചത്.റക്‌സോലിറ്റിനിബ് എന്ന മരുന്നുപയോഗിച്ച മൂന്ന് രോഗികളിൽ നടത്തിയ പരീക്ഷണം വിജയമായിരുന്നു.ഇവരിൽ നഷ്ടമായ മുടി വീണ്ടും വളർന്ന് വരാൻ തുടങ്ങി

നമ്മൾ ഇത് പരീക്ഷിച്ചന്നേ ഉള്ളൂ,പക്ഷേ ഈ മരുന്ന് വിജയകരവും സുരക്ഷിതവുമാണെങ്കിൽ ഈ രോഗമുള്ള രോഗികളിൽ നല്ലൊരു മാറ്റം വരുമെന്ന് പരീക്ഷണത്തിനു നേതൃത്വം നൽകിയ കൊളംബിയ മെഡിക്കൽ സെന്ററിലെ ഡോക്ടർ റാഫേൽ ക്ലെനെസ് പറഞ്ഞു.കൂടുതൽ പരീക്ഷണങ്ങൾ ഈ മരുന്ന് ഉപയോഗിക്കും മുൻപ് വേണ്ടി വരുമെന്നും അവർ പറഞ്ഞു

അലോപീസിയ രോഗം വഴി കഷണ്ടി വരുന്നവർക്കാണു ഇതിന്റെ പ്രയോജനം ലഭിക്കുക.ലോകത്തിലെ ജനസംഖ്യയുടെ 2 ശതമാനം ആൾക്കാർക്കും ഇത്തരത്തിൽ കഷണ്ടി ബാധിക്കുന്നവരാണു.അതുകൊണ്ട് തന്നെ കഷണ്ടിക്കാർക്ക് ഏറെ സന്തോഷിക്കാൻ വക നൽകുന്നതാണു വാർത്ത

എല്ലിൽ ഉണ്ടാകുന്ന ക്യാൻസറിനു നൽകുന്ന റക്‌സോലിറ്റിനിബ് മരുന്നാണു കഷണ്ടി ചികിൽത്സയ്ക്കും ഉപയോഗിക്കുന്നത്.ഒരു ദിവസം 20മില്ലിഗ്രാം റക്‌സോലിറ്റിനിബ് വീതമാണു രണ്ടു തവണയായി രോഗികളിൽ നൽകിയത്.ഹെയർ ഫോളിക്ലെസിനെ ആക്രമിക്കുന്ന കോശങ്ങൾ ഇത് നശിപ്പിക്കും.