സുകൃതം പദ്ധതിക്കായി ഇനിമുതല്‍ എല്ലാ മൊബൈല്‍വരിക്കാരില്‍ നിന്നും സര്‍ക്കാര്‍ പ്രതിമാസം 10 രൂപ ഈടാക്കും
19 August 2014
കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സൗജന്യ കാന്‍സര്‍ ചികിത്സാപദ്ധതി-സുകൃതം നടപ്പിലാക്കുന്നതിന് എല്ലാ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍നിന്നും മാസംതോറും പത്ത് രൂപ വീതം ഈടാക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. സ്വകാര്യപങ്കാളിത്തത്തോടെയാണ് പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്കായി ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും ഇന്ത്യയില്‍ ഇത്തരം പരിപാടി ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ 2.25 കോടി മുടക്കി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഓപ്പറേഷന് തിയറ്റര്‍ കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.