സുധീരന്റേതു കോണ്‍ഗ്രസിന്റെ നിലപാട്; ഹസന്റെ പത്രസമ്മേളനം ദുരൂഹത നിറഞ്ഞത്: ഉണ്ണിത്താന്‍

single-img
19 August 2014

Rajmohanബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാട് കോണ്‍ഗ്രസ് പാര്‍ട്ടിയുടേതു തന്നെയാണെന്നു കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഹസന്റെ തിരക്കിട്ട പത്രസമ്മേളനം ദുരൂഹത നിറഞ്ഞതാണെന്നും 418 ബാറുകളുടെ വക്കാലത്ത് അദ്ദേഹം ഏറ്റെടുത്തിട്ടുണേ്ടാ എന്നതാണു സംശയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Support Evartha to Save Independent journalism

യുഡിഎഫിന്റെ അടിത്തറ ഇളക്കുന്ന ഇത്തരം നടപടികള്‍ ഹസന് ഒരിക്കലും ഭൂഷണമല്ല. സുധീരന്റെ നിലപാട് ഒറ്റപ്പെട്ടതാണെന്നു വരുത്തിത്തീര്‍ക്കാന്‍ ആരു ശ്രമിച്ചാലും അതു വിലപ്പോകില്ല. 418 ബാറുകള്‍ തുറക്കേണെ്ടന്ന തീരുമാനം കോണ്‍ഗ്രസിന്റെ പരമാധികാര സമിതിയായ കെപിസിസി ജനറല്‍ ബോഡിയുടേതാണെന്നും അദ്ദേഹം പറഞ്ഞു.