വിവാഹവേദിയില്‍ മണ്ണെണ്ണയുമായി കാമുകിയെത്തി; വധുവിന് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി വരന്‍ മടങ്ങി

single-img
19 August 2014

Broken heartവരന്റെ കാമുകിയുടെ ആത്മഹത്യാ ഭീഷണിയെ തുടര്‍ന്ന് വിവാഹം മുടങ്ങി. മുട്ടത്തെ ക്രിസ്തീയ ദേവാലയത്തില്‍ ിന്നലെ നടന്നവിവാഹമാണ് വരന്റെ കാമുകിയുടെ ഇടപെടല്‍ മൂലം അലങ്കോലമായത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. ഇടപ്പള്ളി സ്വദേശിയായ യുവാവും മുട്ടം സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹ ചടങ്ങുകള്‍ക്കിടയിലാണ് കാമുകിയുടെ രംഗപ്രവേശം. വരന്‍ തനിക്ക് വിവാഹവാഗ്ദാനം നല്‍കിയാതാണെന്നും ഈ വിവാഹം തന്റെ മരണത്തിനു ശേഷം മതിയെന്നും വിളിച്ചു പറഞ്ഞ് കാമുകി കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിക്കുകയായിരുന്നു.

രംഗം വഷളായതോടെ നാട്ടുകാര്‍ ഇടപെടുകയും യുവതിയോട് കാര്യമന്വേഷിക്കുകയും ചെയ്തു. സംഭവങ്ങള്‍ കണ്ടുകൊണ്ടു നിന്ന വധു അപ്പോള്‍തന്നെ വിവാഹത്തില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടപെടലിനെ തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടുകാര്‍ക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി തിരിച്ചു പോകുകയായിരുന്നു.