ഫേസ്ബുക്കില്‍ തന്റെ പേരുപയോഗിച്ച് ആളുകളെ വലയില്‍ വീഴ്ത്തുന്നവര്‍ വ്യാപകമെന്ന് കാവ്യാമാധവന്‍

single-img
19 August 2014

Kavya-Madhavan_4881rsഫേസ്ബുക്കില്‍ തന്റെ പേരുപയോഗിച്ച് ആളുകളെ വലയില്‍ വീഴ്ത്തുന്നവര്‍ വ്യാപകമെന്ന് കാവ്യാമാധവന്‍. താന്‍ ശബരിമലദര്‍ശനത്തിനായി പോയപ്പോള്‍ പമ്പയില്‍ കുളിക്കുന്നതു പോലും ക്യാമറയില്‍ പകര്‍ത്തി ഇന്റര്‍നെറ്റിലിടുന്നവരുണ്ടെന്ന് നടന്‍ ജയറാം. പൊലീസിന്റെ രാജ്യാന്തര സൈബര്‍ സുരക്ഷാ യോഗം കൊക്കൂണിന്റെ ലോഗോ പ്രകാശനത്തിന് കൊച്ചിയില്‍ എത്തിയതായിരുന്നു ഇരുവരും.

ഒരു ഫേസ് ബുക്ക് അക്കൗണ്ടുപോലുമില്ലാത്ത തന്റെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജന്‍മാര്‍ വ്യാപകമാണെന്നും ഇവരുമായി സ്ഥിരം ചാറ്റ് ചെയ്ത് വഞ്ചിതരാകുന്നവരുണ്ടെന്നും കാവ്യാമാധവന്‍ പറഞ്ഞു. തന്റെ അശ്ലീല ചിത്രങ്ങള്‍ പോലും ഇന്റര്‍നെറ്റില്‍ ഉണ്ട്. തന്റെ വിവാഹത്തെക്കുറിച്ച്് വ്യാജവാര്‍ത്തയുണ്ടാക്കി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ പരാതി കൊടുത്തിരുന്ന കാര്യവും കാവ്യ സൂചിപ്പിച്ചു.

ഒരുവ്യക്തിയുടെ അനുവാദമില്ലാതെ ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താതിരിക്കാനുള്ള ധാര്‍മികത നമുക്ക് പാലിക്കേണ്ടതുണ്ടെന്ന് നടന്‍ ജയറാം പറഞ്ഞു.