ധോണിയുടെ ടെസ്റ്റ് നായകപട്ടം തെറിക്കുമെന്ന് ഉറപ്പായി

single-img
19 August 2014

dhoni_9ലണ്ടന്‍: മഹേന്ദ്ര സിംഗ്‌ ധോണി ഇന്ത്യന്‍ ടെസ്‌റ്റ് ക്രിക്കറ്റ്‌ ടീമിന്റെ നായകസ്‌ഥാനം ഒഴിയുമെന്നു സൂചന. ഇംഗ്ളണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വിയെ തുടർന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കും കോച്ചിനുമെതിരെയും പടയൊരുക്കം നടക്കുകയാണ്. തുടര്‍ച്ചയായ രണ്ട്‌ ഇന്നിംഗ്‌സ് തോല്‍വികള്‍ വഴങ്ങിയതോടെയാണു ധോണിയുടെ നായകസ്‌ഥാനത്തിന്‌ ഇളക്കം തട്ടുമെന്ന സൂചനയുണ്ടായത്‌.

ഓവലിൽ ഇന്നിങ്സിനും 244 റണ്‍സിനും തോറ്റതോടെ ക്യാപ്റ്റനും പരിശീലകനും എന്തുചെയ്യുകയായിരുന്നുവെന്ന ചോദ്യവുമായാണ് മുന്‍ താരങ്ങള്‍ രംഗത്തത്തെിയത്. പരമ്പരയിലുടനീളം പാളിയ തന്ത്രങ്ങളുമായി സാമാന്യബോധമില്ലാത്തവനെ പോലെയാണ് ടീമിനെ ധോണി നയിച്ചതെന്ന് വെങ്സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

ടീമിനെതിരെ ആഞ്ഞടിച്ച സുനില്‍ ഗവാസ്കര്‍ പറഞ്ഞത് ദേഷ്യപ്പെടുന്നതു കൊണ്ട് ആർക്കും നല്ലത് വരാനില്ല.എകദിനം മാത്രം കളിക്കാൻ തല്പര്യമുള്ളവർ ടെസ്റ്റ് കളിയിൽ നിന്നും രാജിവെച്ചുപോകണമെന്നും രാജ്യത്തിന്‍െറ പൊതുവികാരത്തെ ഇങ്ങനെ മുറിവേല്‍പിക്കരുതെന്നും ആവശ്യപ്പെട്ടു.

രൂക്ഷമായ വിമര്‍ശത്തിന്‍െറ പശ്ചാത്തലത്തില്‍ സ്ഥാനമൊഴിയുമോയെന്ന ചോദ്യത്തില്‍നിന്ന് ഇന്നലെ ധോണി ഒഴിഞ്ഞുമാറി. ‘എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം. ഞാന്‍ ശക്തനാണോ ദുര്‍ബലനാണോ എന്ന് ഉടന്‍ അറിയാനാകും’ – ധോണി പറഞ്ഞു. 2007ല്‍ പ്രഥമ ലോക ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യയെ കിരീട നേട്ടത്തിലേക്കു നയിച്ചതിന്‍െറ പിറ്റേ വര്‍ഷമാണ് മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍െറ നായകത്വത്തിലത്തെുന്നത്. സ്വപ്നതുല്യമായ റെക്കോഡുമായി 58 ടെസ്റ്റുകളില്‍ രാജ്യത്തെ നയിച്ച അദ്ദേഹം 27ലും വിജയം സമ്മാനിച്ചു.

നായകത്വമേറ്റെടുത്ത ശേഷം ആദ്യ 13 പരമ്പരകളില്‍ ഒന്നു മാത്രമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. 2009 മുതല്‍ 2011വരെ ഒന്നാം സ്ഥാനവും ഇന്ത്യ നിലനിര്‍ത്തിയിരുന്നു. തുടര്‍ന്ന് മോശം ഫോമിലേക്കു മടങ്ങിയ ടീം ഇംഗ്ളണ്ടുമായുള്ള പരമ്പരയില്‍ ഏകപക്ഷീയ തോല്‍വിയോടെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തുകയായിരുന്നു.

അതേ സമയം വെസ്‌റ്റിന്‍ഡീസിനെതിരേ നാട്ടില്‍ നടക്കുന്ന ടെസ്‌റ്റ് പരമ്പരയിലും ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടെസ്‌റ്റ് പരമ്പരയിലും ധോണിയെ നായകനായി നിലനിര്‍ത്താനാണു സെലക്‌ടര്‍മാര്‍ ആലോചിക്കുന്നതെന്നു ബി.സി.സി.ഐയോടടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി. ധോണിയുടെ ബാറ്റിംഗ്‌ മികവാണ്‌ സെലക്‌ടര്‍മാരെ പുതിയ നായകനെ തെരഞ്ഞെടുക്കുന്നതില്‍നിന്നു സെലക്‌ടര്‍മാരെ തടയുന്നത്‌.

നായകനെന്ന നിലയില്‍ പിന്നാക്കം പോയെങ്കിലും 10 ഇന്നിംഗ്‌സുകളിലായി 349 റണ്ണെടുക്കാന്‍ ധോണിക്കായി. റണ്‍വേട്ടക്കാരില്‍ നാലാമനാണു ധോണി.