കുറഞ്ഞ ഓവര്‍ നിരക്ക്: ഇന്ത്യന്‍ ടീമിന് പിഴ

single-img
19 August 2014

indian_cricket_logoലണ്ടന്‍: ഇംഗ്ളണ്ടിനെതിരെ കൂറ്റൻ ഇന്നിങ്സ് തോല്‍വിയുടെ നാണക്കേട് ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ചുമത്തി.  ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് മത്സരത്തുകയുടെ 60 ശതമാനവും മറ്റു ടീമംഗങ്ങള്‍ക്ക് 30 ശതമാനവുമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പിഴയിട്ടത്. നിശ്ചിത സമയത്ത് മൂന്ന് ഓവര്‍ പിറകിലായിരുന്നു ഇന്ത്യ. ഓരോ ഓവറിനും 10 ശതമാനം എന്ന തോതില്‍ കളിക്കാര്‍ക്കും ക്യാപ്റ്റന് ഇരട്ടിയുമാണ് ശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്ക് ആവര്‍ത്തിച്ചാല്‍ ധോണിക്ക് ഒരു മത്സരത്തില്‍ വിലക്കുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.