നിധിക്ക് വേണ്ടിയുള്ള പൂജ ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു;ശകുന്തള വധക്കേസിൽ പൂജാരി കുറ്റം സമ്മതിച്ചു

single-img
19 August 2014

death-sakunthala (1)കുറ്റ്യാടിപുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയ ശകുന്തള വധക്കേസിൽ പൂജാരി ദുര്‍ഗാ പ്രസാദ് കുറ്റം സമ്മതിച്ചു.താനും ഭാര്യയും ചേര്‍ന്നാണ് ശകുന്തളയെ കൊലപ്പെടുത്തിയതെന്ന് ദുരഗാ പ്രസാദ് പോലീസിനോട് സമ്മതിച്ചു. സ്വര്‍ണവും പണവും തട്ടിയെടുക്കാനാണ് ശകുന്തളയെ കൊലപ്പെടുത്തിയത് എന്നാണു പോലീസിൽ നൽകിയ മൊഴി.

ദുരഗാ പ്രസാദ് ശകുന്തളയ്ക്കായ് നിധിക്കായി പൂജനടത്തിയിരുന്നതായും ഇതിലേക്കായി 40,000 രൂപ ശകുന്തളയുടെ കൈയില്‍നിന്ന് വാങ്ങിയിരുന്നു. തുക നഷ്ടപ്പെടുകയും നിധികിട്ടാതിരിക്കുകയും ചെയ്തത് സംബന്ധിച്ച പ്രശ്നങ്ങളാണ് ശകുന്തളയുടെ ജീവന്‍ അപഹരിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ശകുന്തളയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ഭാര്യയുടെ സഹായത്തോടെ പൂജാരി കൊലപ്പെടുത്തുകയുമായിരുന്നു.

പാചകത്തൊഴിലാളിയായിരുന്ന ശകുന്തള(46) യെ കഴിഞ്ഞ 12 മുതലാണ് കാണാതായത്. 16ന് കുറ്റിയാടിപ്പുഴയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.