പെടോൾ വില 30 രൂപയാകുന്ന കാലം വിദൂരമല്ല;പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് പെട്രോൾ നിർമ്മിക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യ കണ്ടെത്തി

single-img
19 August 2014

6a00d8341c670d53ef0105358dbcdc970c-800wiപ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് പെട്രോൾ നിർമ്മിക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് സ്വന്തം.ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് പെട്രോളിയമാണു പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് പെട്രോളും ഡീസലും നിർമ്മിക്കുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയത്.

പ്ലാസ്റ്റിക് മാലിന്യങ്ങളെ പെട്രോളിയം ഉല്‍പന്നങ്ങളാക്കി മാറ്റുന്ന സാങ്കേതിക വിദ്യ ജര്‍മനി, ജപ്പാന്‍, യു.എസ് എന്നീ രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്തിരുന്നു. ഈ സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.

പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ഈ സാങ്കേതികവ്ദ്യ വഴി എൽ.പി.ജിയും നിർമ്മിക്കാൻ കഴിയും.പുതിയ സാങ്കേതിക വിദ്യയിലൂടെ വ്യാവസായിക അടിസ്ഥാനത്തിൽ പെട്രോൾ നിർമ്മിച്ചു തുടങ്ങുന്നതോടെ 30 മുതൽ 40 വരെ രൂപയ്ക്ക് പെട്രോൾ നിർമ്മിക്കാൻ കഴിയുമെന്ന് ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് പെട്രോളിയം ഡയറക്ടർ എം.ഒ ഗാർഗ് പറഞ്ഞു.സാധാരണ ഡീസലിനേക്കാള്‍ കൂടുതല്‍ മൈലേജ് ലഭിക്കും, ഒരു ലിറ്ററിനു രണ്ടു കിലോമീറ്ററെങ്കിലും അധികമായി ലഭിക്കുമെന്നും ഗാർഗ് പറഞ്ഞു