പരശുറാം എക്‌സപ്രസും ഏറനാട് എക്‌സപ്രസും ഇനിമുതല്‍ പെരുച്ചാഴി എക്‌സ്പ്രസാകും

single-img
18 August 2014

Peruchazhiപെരുച്ചാഴി എന്ന മലയാളചിത്രത്തിന്റെ പ്രമോഷന് വേണ്ടി തീവണ്ടിയും ഭാഗമാകുന്നു. പരശുറാം എക്‌സ്പ്രസും ഏറനാട് എക്‌സ്പ്രസുമാണ് അടിമുടി പെരുച്ചാഴി എക്‌സപ്രസുകളായിമാറിയിരിക്കുന്നത്.

വേറിട്ട പരീക്ഷണമായാണ് മോഹന്‍ലാല്‍ ചിത്രമായ പെരുച്ചാഴിയ്ക്ക് വേണ്ടി തീവണ്ടിയിലൂടെയുള്ള പരസ്യപ്രചരണം ഒരുങ്ങിയിരിക്കുന്നത്. സോഷ്യല്‍മീഡിയയിലൂടെയും ഇന്റര്‍നെറ്റിലൂടെയും വ്യത്യസ്തമാര്‍ന്ന പ്രമോഷന്‍ തന്ത്രങ്ങളൊരുക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നവരെ ഞെട്ടിച്ച് പ്രചരണത്തിലെ പുത്തന്‍ വിദ്യയുമായി എത്തുകയാണ് ഫ്രൈഡേ ഫിലിംസ്. ചിത്രത്തിന്റെ പോസ്റ്ററുകളും ഫ്രൈഡേ ഫിലിംസിന്റെ ലോഗോയും തീവണ്ടിയില്‍ കാണാനാകും.

വിജയ് ബാബുവിന്റെയും സാന്ദ്ര തോമസിന്റെയും ഉടമസ്ഥതിയിലുള്ള ഫ്രൈഡേ ഫിലിംസാണ് പെരുച്ചാഴി നിര്‍മിക്കുന്നത്. ബസുകളിലും മറ്റും ചിത്രങ്ങളുടെ പരസ്യപ്രചരണം കാണാറുണ്ടെങ്കിലും തീവണ്ടിയില്‍ ഇത്തരമൊരു പ്രചരണവിദ്യ ഇതാദ്യമാണ്. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, മുകേഷ്, വിജയ് ബാബു, അജു വര്‍ഗീസ്, ബാബു രാജ് എന്നിവരാണ് അഭിനയിക്കുന്നത്.