ഇതാകണം മുഖ്യമന്ത്രി; എച്ച്. ഐ.വി ബാധിതരായ കുട്ടികള്‍ക്കൊപ്പം ഒരേപാത്രത്തില്‍ ഭക്ഷണം കഴിച്ച് ഗോവ മുഖ്യമന്ത്രി മാതൃകയായി

single-img
18 August 2014

Manohar-Parrikar-Pardaphash-85689എച്ച്‌ഐവി ബാധിതരായ കുട്ടിയ്‌ക്കൊപ്പം ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചാണ് മനോഹര്‍ പരീക്കര്‍ മാതൃകയായത്. ഗോവയിലെ ഒരു അനാഥാലയത്തിലാണ് പരീക്കര്‍ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയത്. സംസര്‍ഗത്തിലൂടെയും ഭക്ഷണത്തിലൂടെയും എച്ച്‌ഐവി പകരുമെന്ന ധാരണ തിരുത്തുന്നതിനാണ് താന്‍ അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.

എച്ച്‌ഐവി പോസിറ്റീവായ കുട്ടികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും പരീക്കര്‍ പറഞ്ഞു. എച്ച്‌ഐവി പോസിറ്റീവായ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുമെന്ന് നേരത്തെ ഗോവ അസംബ്ലിയില്‍ പരീക്കര്‍ പ്രഖ്യാപിച്ചിരുന്നു.