ഇത് മദന്‍ ജി. സദുഗുലീസ്; 55 വര്‍ഷം കൊണ്ട് 4,89,000 കിലോമീറ്റര്‍ രാജ്യത്തിനുവേണ്ടി ദേശിയപതാകയേന്തി നടന്നുകഴിഞ്ഞ ദേശസ്‌നേഹി

single-img
18 August 2014

Madanജീവിതം മുഴുവന്‍ രാഷ്ട്രത്തിന്റെ അഖണ്ഡതക്കും സമാധാനത്തിനും വേണ്ടി രാജ്യം മുഴുവന്‍ കാല്‍നടയായി സഞ്ചരിക്കാന്‍ തീരുമാനിച്ച ദേശസ്‌നേഹി മദന്‍ ജി. സദു ഗുലീസ് ദേശീയപാതകയും വെള്ളപതാകയുമേന്തി ഞായറാഴ്ച ചാലക്കുടിയിലെത്തി. ചാലക്കുടിയില്‍ നിന്നും മദന്‍ ജി പോലീസ് സ്റ്റേഷനിലെത്തി സര്‍ട്ടി ഫിക്കറ്റ് വാങ്ങി യാത്ര തുടര്‍ന്നു.

79കാരനായ മദന്‍ജി 55 വര്‍ഷമായി യാത്രയിലാണ്. 4,89,000 കിലോമീറ്ററാണ് ഇതുവരെ നടന്നത്. വെള്ള പൈജാമ്മയും ജുബയും തലപ്പാവും ധരിച്ച് നീട്ടി വളര്‍ത്തിയ താടിയുമായി സഞ്ചരിക്കുന്ന മദന്‍ജി ഇതിനിടയില്‍ ശബരിമലയില്‍ 37 തവണ ദര്‍ശനം നടത്തികഴിഞ്ഞു. അതും കാല്‍നടയായി.

ബാംഗളൂര്‍ ബളോര്‍ സ്വദേശിയായ മദന്‍ജി കുടുംബജീവിതം ഉപേക്ഷിച്ചാണ് രാജ്യം ചുറ്റിക്കൊണ്ടിരിക്കുന്നത്.