ബാര്‍ വിഷയത്തില്‍ അഭിപ്രായം പറയാന്‍ ഹസ്സനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; ഹസന്റെ പ്രസ്താവന ആരെ സഹായിക്കാനാണെന്ന് വ്യക്തമാക്കണം: കെ.പി. അനില്‍കുമാര്‍

single-img
18 August 2014

Anil-Kumarബാര്‍ വിഷയത്തില്‍ അഭിപ്രായം പറയാന്‍ ഹസനെ കെപിസിസി ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍ കുമാര്‍. ബാര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. വിഷയത്തില്‍ പാര്‍ട്ടി പിന്തുണ മുഖ്യമന്ത്രിക്കാണെന്ന കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്റെ നിലപാടിനെതിരെയാണ് അനില്‍കുമാറിന്റെ പ്രസ്താവന. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അനില്‍കുമാര്‍ ഹസന്റെ പ്രസ്താനയ്‌ക്കെതിരെ രംഗത്ത് വന്നത്.

ഹസന്റെ പ്രസ്താവന ഖേദകരമാണ്. പ്രസ്താവന ആരെ സഹായിക്കാനാണെന്ന് അദ്ദേഹം പറയണം. ഹസന്‍ അഭിപ്രായം പറയേണ്ടത് പാര്‍ട്ടിക്കുള്ളിലായിരുന്നുവെന്നും അനില്‍കുമാര്‍ പറഞ്ഞു.

418 ബാറുകള്‍ തുറക്കേണെ്ടന്നു തന്നെയായിരുന്നു കെപിസിസി ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷാഭിപ്രായവും. പ്രായോഗികതയല്ല ജനഹിതമാണ് പ്രധാനമെന്നും പ്രായോഗികത അടിസ്ഥാനമാക്കിയാല്‍ യുപിഎ സര്‍ക്കാരിന്റെ ഗതി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.