മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ഡീന്‍ കുര്യാക്കോസ്

single-img
18 August 2014

Deenഘട്ടംഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരിക എന്നതാണു യൂത്ത്‌കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയമെന്നു ഡീന്‍ കുര്യാക്കോസ്. അതിനായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണു പ്രവര്‍ത്തകരെന്നും മദ്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ രണ്ടുചേരി രൂപപ്പെട്ടിരിക്കുന്ന സ്ഥിതിയാണുള്ളതെന്നും ഇതുപാര്‍ട്ടിക്കു യോജിച്ചതല്ലെന്നും ഡീന്‍ സൂചിപ്പിച്ചു. അണികള്‍ക്കിടയില്‍ ഇത്തരം പ്രവണതകള്‍ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.