സര്‍ക്കാര്‍ അനുവദിച്ച പുതിയ സ്‌കൂളുകള്‍ക്ക് ഹൈക്കോടതി സ്റ്റേ; സര്‍ക്കാരിന് തിരിച്ചടി

single-img
18 August 2014

kerala-high-courtപ്ലസ്ടു വിഷയത്തില്‍ ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയാകുന്നു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശയില്ലാത്ത സ്‌കൂളുകള്‍ക്ക് പ്ലസ്ടു അനുവദിക്കാനാവില്ലെന്നും വിദഗ്ധ സമിതി ശിപാര്‍ശ ചെയ്ത സ്‌കൂളുകള്‍ക്കു മാത്രം അനുമതി നല്കാനും കോടതി ഉത്തരവായി. സമിതി ശിപാര്‍ശ ചെയ്തിട്ടും മന്ത്രിസഭാ ഉപസമിതി തള്ളിയ സ്‌കൂളുകള്‍ക്കും അനുമതി നല്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ മറികടന്ന് സര്‍ക്കാര്‍ അനുമതി നല്‍കിയ 104 സ്‌കൂളുകളുടെ പ്രവര്‍ത്തനമാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് റദ്ദാക്കിയത്.

എം.എല്‍.എ.മാരുടെ ശുപാര്‍ശ പരിഗണിച്ചാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ മറികടന്ന് പുതിയ സ്‌കൂളുകള്‍ അനുവദിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ എം.എല്‍.എ.മാരുടെ അഭിപ്രായം തേടിയതിന്റേയോ അനുമതി നല്‍കിയ സ്‌കൂളുകളില്‍ പരിശോധന നടത്തിയതിന്റെയോ രേഖകള്‍ സര്‍ക്കാര്‍ ഫയലിലില്ല-കോടതി ഇടക്കാല വിധിയില്‍ ചൂണ്ടിക്കാട്ടി.

 

അനുമതി റദ്ദാക്കിയ സ്‌കൂളുകളില്‍ ഏറെയും വടക്കന്‍ ജില്ലകളിലാണു