ബാര്‍ വിഷയത്തില്‍ തനിക്ക് വെള്ളാപ്പള്ളിയുടെ സ്വഭാവസര്‍ട്ടിഫിക്കറ്റ് വേണെ്ടന്ന് സുധീരന്‍

single-img
16 August 2014

1389273219_sudheeranബാര്‍ വിഷയത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സ്വഭാവസര്‍ട്ടിഫിക്കറ്റ് തനിക്കു വേണെ്ടന്നാണ് സുധീരന്‍ പറഞ്ഞത്. ജനഹിതം നാട്ടിലിറങ്ങി മനസിലാക്കുന്നയാളാണ് താന്‍. കച്ചവടതാല്പര്യമുള്ളവരാണ് ബാര്‍ വിഷയത്തില്‍ തന്നെ വിമര്‍ശിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

ബാര്‍ വിഷയത്തില്‍ ജനകീയ അഭിപ്രായം പറയേണ്ടത് സുധീരനല്ലെന്നാണ് വെള്ളാപ്പള്ളി നടേശന്‍ രാവിലെ പറഞ്ഞത്. ഒറ്റയാനായി വന്ന സുധീരന്‍ സ്വന്തം അഭിപ്രായം പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനെതിരെയായിരുന്നു സുധീരന്റെ പ്രതികരണം.