വരുന്ന പാര്‍ട്ടിസമ്മേളനത്തോടെ സ്ഥാനമൊഴിയും: പന്ന്യന്‍

single-img
16 August 2014

pannyan-raveendranവരുന്ന പാര്‍ട്ടി സമ്മേളനത്തോടെ സ്ഥാനമൊഴിയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. എന്നാല്‍ ഇപ്പോഴുള്ള സമ്മര്‍ദങ്ങളുടെ പേരില്‍ രാജിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബെന്നറ്റിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതില്‍ പാര്‍ട്ടിക്ക് വലിയ തെറ്റുപറ്റിയെന്നും പന്ന്യന്‍ ഒരു സ്വാകാര്യ ചാനലിനോടു പറഞ്ഞു.

ബെനറ്റിന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്നും കുറ്റം ചെയ്തവര്‍ക്ക് പാര്‍ട്ടിയില്‍ സംരക്ഷണം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബെന്നറ്റിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതില്‍ സിപിഎമ്മിനു പങ്കില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.