നേപ്പാളിന് ഇന്ത്യയുടെ സ്വാതന്ത്ര്യദിന സമ്മാനം; 20 ആംബുലന്‍സുകളും 4 ബസുകളും ഇന്ത്യ കൈമാറി

single-img
16 August 2014

Nepalസ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യ നേപ്പാളിന് 20 ആംബുലന്‍സുകളും നാലു ബസുകളും കൈമാറി. നേപ്പാളിലെ വിവിധ സംഘടനകള്‍ക്കും സ്‌കൂളുകള്‍ക്കുമായാണ് ഇവ ഇന്ത്യ സമ്മാനമായി നല്കിയത്. ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ രഞ്ജിത് റേ വാഹനങ്ങളുടെ താക്കോലുകള്‍ കൈമാറി.

നേപ്പാളിലെ 75-ഓളം ലൈബ്രറികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായുള്ള പുസ്തകങ്ങളും അദ്ദേഹം കൈമാറി.എംബസിയില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രഞ്ജിത് റേ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദേശം വായിച്ചു. 1994 മുതല്‍ ഇതുവരെ 442 ആംബുലന്‍സുകളും 86 ബസുകളും നേപ്പാളിന് ഇന്ത്യ നല്കിയിട്ടുണ്ട്.