ഇതാണ് ‘നനവ്’; കേരള പ്രൗഡിയോടെ ആധുനിക സൗകര്യങ്ങളുമായി വെറും 5 ലക്ഷം രൂപയ്ക്ക് നിര്‍മ്മിച്ച മണ്‍സൗധം

single-img
16 August 2014

n19

കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ല് എന്ന സ്ഥലത്തെ’നനവ്’ എന്ന വീട് നേരിട്ട് കാണുന്നവരുടെ കണ്ണില്‍ അത്ഭുതം വിരിയും. വെറും മണ്ണില്‍ തീര്‍ത്ത ഒരു വീട്. അതും ആധുനിക സജ്ജീകരണങ്ങഴാരുക്കി, എന്നാല്‍ പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയില്‍ നിര്‍മ്മിച്ച വീട്ടില്‍ ഒരുദിവസമെങ്കിലും താമസിച്ചവര്‍ പറയും: ഇതിലും സുഖകരമായ ഒരു താമസസ്ഥലം ലോകത്തൊരിടത്തും കാണില്ലെന്ന്.

ഹരിയും ആശയുമാണ് നനവിന്റെ ഉടമകളും ശില്‍പ്പികളും. പ്രകൃതിയോട് ലയിച്ചുചേരണമെന്നുള്ള മോഹം മനസ്സില്‍ സൂക്ഷിക്കുന്നവര്‍. ആ ഒരു മോഹം മനസ്സില്‍ വെച്ചുകൊണ്ടുതന്നെയാണ് അവര്‍ വീട് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടതും. മുമ്പ് വടക്കന്‍ കേരളത്തില്‍ മണ്‍വീടുകള്‍ സര്‍വ്വസാധാരണമായിരുന്നെങ്കിലും ഇന്ന് അവ ഒട്ടുമുക്കാലും നഷ്ടപ്പെട്ട പ്രതീതിയാണ്. വടക്കുള്ളവരില്‍ നന്നായി പണിയറിയുന്നവര്‍ കുറവും. അങ്ങനെയാണ് തെക്കുള്ള തിരുവനന്തപുരത്തു നിന്നും ഹരിക്കും ആശയ്ക്കും മണ്‍വീട് നിര്‍മ്മാണത്തിനായി പണിക്കാരെ കൊണ്ടുവരേണ്ടി വന്നത്.

നനവിന്റെ സിറ്റൌട്ട് , വര്‍ക്ക് ഏരിയ എന്നിവ ഓട് മേഞ്ഞതാണ്. മറ്റു ഭാഗങ്ങളില്‍ രണ്ടു ഓടുകള്‍ മേല്‍ക്കുമേല്‍ വച്ച് അതിനു മേലെ രണ്ടിഞ്ച് ഘനത്തില്‍ കോണ്‍ക്രീറ്റു ചെയ്തിരിക്കയാണ്. നിര്‍മ്മാണം ഇത്തരത്തിലായതിനാല്‍ ചൂട് അറിയുകയേ ഇല്ല. അതുകൊണ്ടുതന്നെ ഈ വീട്ടീല്‍ ഫാനിന്റെ ആവശ്യമില്ലെന്നും ഹരിയും ആശയും പറയുന്നു. മേല്‍ക്കൂരയ്ക്ക് ഏറ്റവും അനുയോജ്യം ഓല ,പുല്ല്എന്നിവ തന്നെയാണ്. അതുപയോഗിച്ച് മേല്‍ക്കൂര മേയാനാണ് തങ്ങള്‍ ആദ്യം വിചാരിച്ചിരുന്നതെങ്കിലും വര്‍ഷാവര്‍ഷം പുതുക്കേണ്ടതിനാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഓര്‍ത്താണ് അതില്‍ നിന്നും പിന്‍മാറിയതെന്നും അവര്‍ പറയുന്നു.

n15

മണ്ണ് പ്രത്യേകതരത്തില്‍ പുളിപ്പിച്ച് ഒറ്റബ്ലോക്കായിട്ടാണ് ചുമര്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍തന്നെ സിമന്റിനേക്കാളും ചുവരിന് ഉറപ്പുകാണുമെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ചുവരിലെ മണ്‍തേപ്പില്‍ കുളിര്‍മാവിന്റെ ഇലത്താളി ചേര്‍ത്തിരുന്നു. തറ മെഴുകാനുള്ള കൂട്ടിലും ചുവരിലെ തേപ്പിലും ചേര്‍ക്കാവുന്ന മറ്റൊരു വസ്തുവാണ് ഉലുവ . ഇതില്‍ വേണമെങ്കില്‍ നിറമുള്ള മണ്ണ്, സുഗന്ധ വസ്തുക്കള്‍ എന്നിവയൊക്കെയും ചേര്‍ക്കാമെന്നും അവര്‍ പറയുന്നു.

ഈ പ്രത്യേക നിര്‍മ്മാണത്തിന്റെ ഫലമായി നല്ല ചൂടുള്ളപ്പോള്‍ പുറത്തുനിന്നും കയറിവന്നാല്‍ നല്ല തണുപ്പേകി നനവ് ആശ്വസിപ്പിയ്ക്കും . അതിനാല്‍ ഇവിടെ ഫാനുകള്‍ ആവശ്യമില്ലെന്നും ഹരിയും ആശയും പറയുന്നു. തണുത്തുവിറയ്ക്കുന്ന മഞ്ഞു കാലത്ത് ജനവാതിലുകള്‍ അടച്ചിട്ടാല്‍ ഇളംചൂടു പകരാനും നനവിന് സാധിയ്ക്കുന്നുണ്ട് . ഒരിക്കല്‍ 22 24 ഡിഗ്രി തണുപ്പുള്ള സമയം വീട് അടച്ചിട്ട് പോയിവന്ന് വാതില്‍ തുറന്നപ്പോള്‍ നനവ് 28- 32 ഡിഗ്രീ ചൂട് പകര്‍ന്ന് ഞങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

N2

നല്ല മഴ പെയ്യുമ്പോള്‍ മണ്‍ചുവരുകളും, ഓടും അല്പ്പം കോണ്‍ക്രീറ്റും കലര്‍ന്ന മേല്‍ക്കൂരയും തണുപ്പത്രയും പിടിച്ചെടുത്ത് വീടിനെയാകെ തണുപ്പിയ്ക്കുന്നു. ഊട്ടിയിലോ മറ്റൊ പോകുമ്പോള്‍ കമ്പിളിയും പുതച്ച് കിടയ്ക്കാന്‍ തോന്നിപ്പിയ്ക്കുന്ന അവസ്ഥ നനവ് താമസക്കാര്‍ക്ക് സമ്മാനിക്കും.

ഇനി നനവിന്റെ പ്രത്യേകതകള്‍ നോക്കാം. പ്രധാനമായും ഒരു കിടപ്പുമുറിയും ,ഒരുതുറന്ന അടുക്കള, കംപ്യൂട്ടര്‍മുറി,അതിഥിമുറി ,ടിവി റൂം, ഹാള്‍ എന്നിവയെല്ലാം ചേര്‍ന്ന ഒരു മുറിയും സിടൌട്ടും വര്‍ക്കിംഗ് കിച്ചാണുമാണ് നനവിനുള്ളത്. ചുവരുകളില്‍ ചായം തേച്ചിട്ടില്ല. ചുവരില്‍ അകവശത്ത് മണ്‍തേപ്പാണ്. പുറംച്ചുവരുകള്‍ തേച്ചുമിനുക്കാതെ വെറുതെയിട്ടിരിക്കുന്നു. നിലത്തു തറയോടുകളാണ് പാകിയിരിയ്ക്കുന്നത്. ജനലഴികള്‍ തെങ്ങിതടി ഉരുട്ടി ച്ചെത്തിയതാണ് .ഇരുമ്പിന് പകരം സിടൌട്ടിനും വര്‍ക്ക് എരിയയ്ക്കും മരം കൊണ്ടുള്ള അഴികളാണ്. മുറ്റത്തെ ആമ്പല്‍ക്കുളവും പരമ്പാരാഗത രീതിയില്‍ നിര്‍മ്മിച്ച കിണറും വിറകടുപ്പും നനവിന്റെ സൗന്ദര്യം കൂട്ടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447089027

n13 n12 n3