മക്കയിലെ സംസം കിണറിലെ വിശുദ്ധ വെള്ളവും സ്‌നേഹ സമ്മാനങ്ങളുമായി കുഞ്ഞ് ഇര്‍ഫാനെ കാണാന്‍ അവരെത്തി

single-img
16 August 2014

Irfanമക്കയിലെ സംസം കിണറിലെ വിശുദ്ധവെള്ളവും സ്‌നേഹസമ്മാനങ്ങളുമായി കരിക്കകം സ്‌കൂള്‍ ബസ് അപകടത്തില്‍ പരിക്കേറ്റ് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന കുഞ്ഞ് ഇര്‍ഫാനെകാണാന്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ എത്തി. പേരൂര്‍ക്കട ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനകളായ 44 സീനിയര്‍ കേഡറ്റുകളാണ് ദുരന്ത സാക്ഷിയായ അനുജനെകാണാന്‍ നേരിട്ടത്തിയത്.

കരിക്കകത്തെ ഇര്‍ഫാന്റെ വീട്ടില്‍ ഫ്രണ്ട്‌സ് അറ്റ് ഹോം എന്ന ഭവനസന്ദര്‍ശനത്തിന്റെ ഭാഗമായാണ് കുട്ടികള്‍ എത്തിയത്. ഇര്‍ഫാന്റെ അച്ഛന്‍ ഷാജഹാന്‍, അമ്മ സജീന എന്നിവര്‍ സ്റ്റുഡന്റ് പോലീസുകാരെ ഹാര്‍ദ്ദവമായി സ്വീകരിച്ചു.

സിന്ധു, ആശ എന്നീ കുട്ടി കേഡറ്റുകള്‍ ഇര്‍ഫാനോട് കുശലാന്വേഷണം നടത്തി. ഇര്‍ഫാന്‍ സ്‌നേഹത്തോടെ തലയുയുര്‍ത്തി കണ്ണുകളനക്കി സന്തോഷം പ്രകടിപ്പിച്ചു. കുഞ്ഞനുജന്‍ ജീവിതത്തിലേക്ക് വേഗം മടങ്ങി വരുമെന്നും ഞങ്ങളുടെയേവരുടെയും പ്രാര്‍ത്ഥന ഇര്‍ഫാനൊപ്പമുണ്ടെന്നും അവര്‍ പറഞ്ഞു. ഇര്‍ഫാന് അവര്‍ സ്‌നേഹസമ്മാനമായി ഫലങ്ങളും മിഠായിയും വസ്ത്രങ്ങളും നല്‍കി.

സ്റ്റുഡന്റ് േപാലീസ് കേഡറ്റ് ലെയ്‌സണ്‍ ഓഫീസര്‍ പേരൂര്‍ക്കട സി.ഐ ആര്‍. സുരേഷ്, ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്.ഐ രതീഷ് തുടങ്ങിയവര്‍ കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു.