സിന്ധുരക്ഷക് ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് തദ്ദേശിയമായി നിര്‍മ്മിച്ച ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കോല്‍ക്കത്ത പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

single-img
16 August 2014

Kolkataഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ചതും ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലുമായ ഐഎന്‍എസ് കോല്‍ക്കത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. കപ്പലാണിത്. മുംബൈ നാവിക ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, നാവികസേന തലവന്‍ ആര്‍.കെ ധവാന്‍ എന്നിവരും പങ്കെടുക്കും. പശ്ചിമ നേവല്‍ കമാന്‍ഡിലുണ്ടണ്ടായ ഏറ്റവും വലിയ നാവിക ദുരന്തമായ സിന്ധു രക്ഷക്ക് അപകടത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ഐഎന്‍എസ് കോല്‍ക്കത്ത നീറ്റിലിറക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

മുംബൈ മസ്‌ഗോവ് കപ്പല്‍ നിര്‍മ്മാണ ശാലയിലാണ് ഇത് നിര്‍മ്മിച്ചത്. കപ്പലിലിന് ഒരേ സമയം മുന്നൂറ്റി അമ്പത് നാവികരെ ഉള്‍കൊള്ളാന്‍ കഴിയും. ആധുനിക റഡാര്‍ സംവിധാനങ്ങളും, മിസൈല്‍ ലോഞ്ചിംഗ് സംവിധാനങ്ങളും ഐഎന്‍എസ് കോല്‍ക്കത്തയിലുണ്ടണ്ട്.