സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന പ്രാബല്യത്തില്‍

single-img
16 August 2014

electricity_0സംസ്ഥാനത്ത് പുതുക്കിയ വെദ്യുതി നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 24 ശതമാനവും വ്യാവസായിക ഉപയോക്താക്കള്‍ക്കു പത്തു ശതമാനവുമാണു ശരാശരി വര്‍ധന. 50 യൂണിറ്റുവരെ പതിമാസം വൈദ്യുതി ഉപയോഗിക്കുന്ന എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ഇനി യൂണിറ്റൊന്നിന് 2.80 രൂപ നല്‍കണം. ബിപിഎല്‍ വിഭാഗ ഗാര്‍ഹിക ഉപയോക്താക്കളില്‍ 40 യൂണിറ്റിനു താഴെ ഉപയോഗിക്കുന്നവര്‍ക്കു യൂണിറ്റിന് 1.50 രൂപ നിരക്കു തുടരും. 41 യൂണിറ്റു മുതല്‍ 50 വരെ ഉപയോഗിക്കുന്ന ബിപിഎലുകാര്‍ 2.80 രൂപ നിരക്കില്‍ വൈദ്യുതി നിരക്ക് അടയ്ക്കണം. 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള സൗജന്യ നിരക്ക് 1000 വാട്ട്‌സില്‍ താഴെ കണക്ടഡ് ലോഡുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തി.

എപിഎല്‍ വിഭാഗക്കാരെ 40 യൂണിറ്റ് വരെയുള്ള കുറഞ്ഞ നിരക്കില്‍നിന്ന് ഒഴിവാക്കിയതിനെത്തുടര്‍ന്ന് ഈ വിഭാഗത്തില്‍പ്പെടുന്ന പ്രതിമാസം 40 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്താവ് നിലവില്‍ നല്‍കുന്നതിനേക്കാള്‍ 60 രൂപയോളം ഇനി അധികമായി അടയ്ക്കണം.