സംസ്ഥാനത്തെ അടച്ച ബാറുകള്‍ തുറക്കരുതെന്ന് ബിന്ദു കൃഷ്ണ

single-img
16 August 2014

binduസംസ്ഥാനത്ത് പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ പാടില്ലെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും മദ്യലോബിയെ സഹായിക്കുന്ന തീരുമാനങ്ങളെടുക്കുന്നുവെന്ന ആരോപണം അവര്‍ തള്ളി. ഇരുവരും മദ്യലോബിയുടെ വക്താക്കളല്ല. തുറന്നിരിക്കുന്ന ബാറുകളില്‍ നിലവാരമില്ലാത്ത അടച്ചു പൂട്ടാന്‍ നടപടി സ്വീകരിക്കണം. മദ്യപിക്കുന്നവരുടെ താത്പര്യങ്ങളും സര്‍ക്കാരിന് പരിഗണിക്കേണ്ടി വരുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.