ഇന്ന് മഹേല ജയവര്‍ധനയുടെ അവസാന അന്താരാഷ്ട്ര മത്സരം

single-img
14 August 2014

mahela-jayawardeneകൊളംബോ: ശ്രീലങ്കയുടെ സൂപ്പർതാരം മഹേല ജയവര്‍ധനെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അവസാന മത്സരത്തിനായി വ്യാഴാഴ്ച ഇറങ്ങും. സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റാണ് ജയവര്‍ധനെയുടെ അവസാന മത്സരം. ടെസ്റ്റില്‍ ജയവര്‍ധനെയുടെ 149-ാം മത്സരം കൂടിയാണിത്.

ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചാണ് 37-കാരനായ ജയവര്‍ധനെ കരിയര്‍ അവസാനിപ്പിക്കുന്നത്. 148 ടെസ്റ്റുകളില്‍ നിന്നും 50.02 റണ്‍സ് ബാറ്റിങ് ശരാശരിയിൽ 34 സെഞ്ച്വറികളും 49 അര്‍ധശതകങ്ങളുമടക്കം 11,756 റണ്‍സ് നേടി. . 420 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 16 സെഞ്ച്വറികളും 72 അര്‍ധശതകങ്ങളുമടക്കം 11,681 റണ്‍സ് നേടി. 55 ട്വന്റി 20 മത്സരങ്ങളിൽ നിന്നും 31.76 ശരാശരിയില്‍ 1,493 റണ്‍സ് നേടി. ഇതില്‍ ഒരു സെഞ്ച്വറിയും ഒമ്പത് അര്‍ധശതകങ്ങളും പെടും.