ജര്‍മ്മന്‍ സൂപ്പര്‍ കപ്പ് ബൊറൂസിയക്ക്

single-img
14 August 2014

super-cupബെര്‍ലിന്‍: ജര്‍മ്മന്‍ സൂപ്പര്‍ കപ്പ് കിരീടം  ബൊറൂസിയ ഡോര്‍ട്ടുമുണ്ട് നേടി. ബേയൺ മ്യൂണിക്കിനെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് തകർത്താണു ബൊറൂസിയയുടെ കിരീടനേട്ടം.
പ്രധാനതാരങ്ങളില്ലതെയാണു ഇരുടിമുകളും കളത്തിലിറങ്ങിയത്. ആദ്യപകുതിയില്‍ തന്നെ മാര്‍ട്ടിനസ് പരിക്കേറ്റ് പുറത്തുപോയത് റിബറിയും റോബനുമില്ലാതെ കളത്തിലിറങ്ങിയ ബയറണിനെ നന്നേ തളർത്തി. ബൊറൂസിയക്ക് വേണ്ടി  ഹെന്‍റിക് കിതരയാൻ 23 -)ം മിനിറ്റിലും
പിയറി എമറിക്ക് 62-)ം മിനിറ്റിലും  ഗോൾ വലചലിപ്പിച്ചത്.
കളത്തിൽ സ്പൈഡർ മാസ്ക്കുമായെത്തിയ പിയറി എമറിക്ക് ഈ വിജയം തനിക്ക് പിറന്ന പുതിയ കുട്ടിക്ക് സമർപ്പിക്കുന്നതായി അറിയിച്ചു.