അമ്മയെ കൊന്ന് സ്യൂട്ട്‌കേസിലാക്കിയ മകളും കാമുകനും അറസ്റ്റിൽ

single-img
14 August 2014

അമ്മയെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലാക്കിയ മകളെയും കാമുകനെയും പോലിസ് അറസ്റ്റ് ചെയ്തു.62 കാരിയായ അമേരിക്കൻ വനിത ഷെയ്‌ല വോണിനെയാണു മകളായ ഹീതർ മാക്കി(19)യും കാമുകൻ ടോമ്മി ഷഫീഫ(21)യും ചേർന്ന് കൊലപ്പെടുത്തിയത്.ഇരുവരെയും അറസ്റ്റ് ചെയ്തുht_sheila_von_wiese_mack_caxton_kb_140813_4x3_992

ഹോട്ടലിൽ താമസിച്ചിരുന്ന ഷെയ്‌ലയുമായി മകളും കാമുകനും വഴക്കിടുന്നതിന്റെ ദൃശ്യങ്ങൾ ഹോട്ടൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിരുന്നു. വഴക്കിട്ടതിന് ശേഷം മകളും കാമുകനും കൂടി അമ്മയെ കൊന്ന് സ്യൂട്ട് കേസിലാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ടാക്സിയില്‍ വലിയൊരു സ്യൂട്ട് കേസുമായി പുറത്തു പോയശേഷം മടങ്ങി വന്ന യുവതിയെയും കാമുകനെയും അന്വേഷിച്ച് ടാക്സി ഡ്രൈവര്‍ എത്തിയതോടെയാണ് കൊലപാതക വിവരം പുറത്തായത്. ടാക്സിയില്‍ ഇവരുടെ പെട്ടി മറന്നു വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഹോട്ടലില്‍ എത്തിയ ഡ്രൈവറുടെ പരാതി കേട്ട് മുറിയില്‍ അന്വേഷിച്ച ഹോട്ടല്‍ ജീവനക്കാര്‍ യുവതിയും യുവാവും അപ്രത്യക്ഷരായതായി കണ്ടെത്തി. തുടര്‍ന്ന്, സ്യൂട്ട് കേസ് തുറന്നു നോക്കിയപ്പോഴാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ടാക്‌സി ഡ്രൈവർ പോലീസിനെ അറിയിക്കുകയായിരുന്നു.