നടന്‍ പ്രകാശ്‌രാജ് വാഹനാപകടത്തില്‍പ്പെട്ടു; ഓടിക്കൂടിയവര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് നേരമില്ല, പകരം ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ മതി

single-img
13 August 2014

Prakash-Raj-17നടനും സംവിധായകനുമായ പ്രകാശ് രാജ് ഹൈദരാബാദില്‍ വാഹനാപകടത്തില്‍പ്പെട്ടു. അപകടത്തെ തുടര്‍ന്ന് അല്പ നേരത്തേയ്ക്ക് ഭയന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപെട്ടെന്ന് താരം തന്നെ ട്വിറ്ററില്‍ അറിയിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ് ഫാം ഹൗസിലേയ്ക്ക് പോകുന്നതിനിടെ ഹൈദരാബാദിലെ ട്രാഫിക് സിഗ്നലില്‍വെച്ച് അദ്ദേഹത്തിന്റെ കാറിന് പിന്നില്‍ ബസിടിച്ചാണ് അപകടമുണ്ടായത്.

അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ യുവാക്കള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍പ് മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്താനാണ് ശ്രദ്ധിച്ചതെന്നും ഇത് സമൂഹത്തിന് നാണക്കേടാണെന്നും പ്രകാശ് രാജ് പറഞ്ഞു. ആളുകളുടെ പെരുമാറ്റം തന്നെ ഞെട്ടിച്ചു കളഞ്ഞുവെന്നും എന്താണ് സമൂഹത്തിന് സംഭവിക്കുന്നതെന്നും താരം ചോദിക്കുന്നു.