കാഷ്മീരില്‍ ഭീകരക്യാമ്പില്‍ നിന്ന് ആയുധങ്ങള്‍ കണ്‌ടെത്തി

single-img
13 August 2014

kashmirmspജമ്മുകാഷ്മീരിലെ ബാരമുള്ള ജില്ലയില്‍ ഭീകരക്യാമ്പില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സുരക്ഷാസേന പിടികൂടി. രണ്ട് റൈഫിള്‍സും ഒരു പിസ്റ്റളും നിരവധി സ്‌ഫോടകവസ്തു ശേഖരങ്ങളുമാണ് പിടികൂടിയത്. ബാരാമുള്ളയില്‍ പോലീസും രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്‌ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ലെന്നും പരിശോധന തുടരുകയാണന്നും സുരക്ഷാസേന അറിയിച്ചു.