പന്ന്യന്‍ രവീന്ദ്രന്‍ അവധിയില്‍ പ്രവേശിച്ചു

single-img
13 August 2014

pannyan-raveendran (1)സംസ്ഥാനത്ത് കോഴവിവാദം സി.പി.ഐയെ ഇളക്കി മറിച്ചുകൊണ്ടിരിക്കേ സിപിഐ സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അവധിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യകാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. ആരോഗ്യകാരണങ്ങളായതിനാല്‍ കേന്ദ്രനേതൃത്വത്തിന്റെ അനുമതി വേണെ്ടന്നും പന്ന്യന്‍ ഒരു പ്രമുഖചാനലിനു നല്കിയ അഭിമുഖത്തില്‍ അറിയിച്ചു.

സ്ഥാനമൊഴിയുകയാണോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല. പകരം ചുമതല ആര്‍ക്കും നല്കിയിട്ടില്ല. അതേസമയം, പന്ന്യന്‍ രവീന്ദ്രന്‍ അവധിയില്‍ പ്രവേശിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.